Tuesday, February 19, 2013

......................സൂര്യനെല്ലിയിലെ രാഷ്ട്രീയം..............

      .മുഹമ്മദ് ഷാമോന്‍                   


                            സൂര്യനെല്ലി പെണ്‍ക്കുട്ടിക്ക് നീതി കൊടുക്കുന്നതിനും പി.ജെ കുര്യനെതിരെ അന്വേഷണം വേണമെന്നു പറഞ്ഞും റോഡിലിറങ്ങിയ വനിതാ എം.എല്‍.എമാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് നീതി വേണമെന്നും തങ്ങളെ അക്രമിച്ച വനിത പോലീസുകാരെ പുറത്താക്കണമെന്നും പറഞ്ഞ് അലമുറകൂട്ടുന്നു.സത്യത്തില്‍ എത്രപെട്ടന്നാണ് പ്രതിഷേധത്തിന്റെ സ്വരവും ലക്ഷ്യവും മാറിയത്.എന്തിനു വേണ്ടിയാണ് പ്രതിഷേധവുമായി ഇറങ്ങിയത് എന്നിട്ട് ഇപ്പോള്‍ എന്തിന് വേണ്ടിയാണ് ശബ്ദിക്കുന്നത്.അപ്പോള്‍ ഒരു കാര്യം ഉറപ്പ് ലക്ഷ്യമല്ല മാര്‍ഗ്ഗമാണ് പ്രധാനം. ഭരണപക്ഷത്തിനെതിരെ ഒരു കരു അതുമാത്രമാണ് ഇതും, അല്ലാതെ പെണ്‍കുട്ടിയുടെ നന്മക്കുവേണ്ടിയൊന്നുമല്ല എന്ന് സാരം. അതോ പ്രതിപക്ഷ -ഭരണപക്ഷ സഹകരണത്തിന്റെ ഭാഗം മാത്രമോ. എന്താണെങ്കിലും ആട് പട്ടിയായെന്ന് സാരം.

                                നിയമസഭാ സമ്മേളനം നടക്കുന്നതിനിടിലാണ്  പി.ജെ. കുര്യന്റെ പങ്കിന്റെ വെളിപ്പെടുത്തലുമായി  ധര്‍മരാജനെന്ന ചങ്ങാതിയുടെ വരവ്, ഒപ്പം പെണ്‍കുട്ടിയും. സമ്മേളനം കല്ലുകടിയായി. പ്രതിപക്ഷം സ്ഥിരം പോകുന്നതുപോലെ ഇറങ്ങിപ്പോയി.  പിന്നീട് കയറിവന്നത് പീരുമേട് എം.എല്‍.എ  ഇ.എസ്. ബിജിമോളെ മര്‍ദ്ദിക്കുകയും താലിമാല പൊട്ടിക്കുകയും, നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ സാരിയില്‍ പിടിച്ച് വലിക്കുകും ചെയ്ത ഉമ്മന്‍ ചാണ്ടി പോലിസിനെതിരെ നടപടിക്ക് വേണ്ടി. അതും ശക്തമായ നടപടിക്ക് വേണ്ടി. ആഭ്യന്തര മന്ത്രി പതിവുപോലെ അന്വേഷിക്കാമെന്ന് പറഞ്ഞു. അതുപോരാ നിയമസഭയുടെ വില്ലിലിരിക്കാന്‍ വി.എസ് പറഞ്ഞു, വനിതാ എം.എല്‍.എമാര്‍ പോയി ഇരിന്നു. കുറച്ചുപേര്‍ സ്പീക്കറുടെ അടുത്തേക്കും പോയി,  ഒടുവില്‍ എല്ലാരും ഇറങ്ങിപ്പോയി. സമയം കൂടുതല്‍ ഉള്ളവര്‍ ചാനല്‍ ഓഫീസുകളിലേക്കും കയറിപ്പോയി.  
                                                             
                      എ.ഡി.ജി.പി അന്വേഷണം..... പോരാ...........ജുഡീഷണല്‍ അന്വേഷണം...... അതും പോരാ..... ഒടുവില്‍ നിര്‍ബന്ധമായി ഒരു പോലീസുകാരനെയെങ്കിലും ശിക്ഷക്കണമെന്ന്. ഒട്ടും ആലോചിക്കേണ്ടി വന്നില്ല ഒന്നല്ല നാല് പേര്‍ക്കെതിരെയെങ്കിലും നടപടിയെടുത്തേക്കാമെന്ന് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ വന്നു. പി.ജെ കുര്യനെതിരല്ലല്ലോ കേരളാ പോലിസിനെതിരല്ലെ ? ഒടുവില്‍ എല്ലാം ശാന്തമായി.നേടിയെടുത്ത വിജയത്തിന്റെ ഭാരവുമായി എല്ലാവരും വീട്ടില്‍ പോയി. എന്ത് വിജയമാണെന്ന് അവര്‍ക്കും അറിയില്ല.  എന്നാല്‍ വെറുതേ  ഭാരം ചുമന്നു.
                   
                   
                        അപ്പോഴും സാധരണക്കാരനെ സംശയത്തിലാഴ്ത്തുന്ന ചില കാര്യങ്ങളുണ്ട്. സത്യത്തില്‍ കുര്യനെ ശിക്ഷിക്കാനാണോ....രക്ഷിക്കാനാണോ.... സമരം നടത്തിയത്. അതിന്റെ ഫലമെന്താണ് അവര്‍ക്ക് കിട്ടിയത്. വനിതകളായ പോലീസുകാരുടെ ജോലി പോകുമ്പോള്‍, അവര്‍ക്ക് ലഭിക്കേണ്ട നീതി ഏത് മഹിളകളാണ് മേടിച്ചുകൊടുക്കുന്നത്. പൊതുജന മധ്യത്തില്‍ നിന്ന് എം.എല്‍.എ. മാരുടെ ശകാരം മേടിച്ചതാണോ... അതോ പോലീസ് വാഹനത്തിനിട്ട് ഇടിക്കുകയും അതിന് മുന്‍പില്‍ കിടക്കുകയും ചെയ്ത ബിജിമോളെ മാറ്റാന്‍ ശ്രമിച്ചതാണോ ഇവര്‍ ചെയ്ത കുറ്റം... യഥാര്‍ഥത്തില്‍ അപ്പോള്‍ ഈ പോലിസുകാരുടെ പണി എന്താ....... ഏത് സമരം തടയാന്‍ ചെന്നാലും ഒടുവില്‍ നടത്തിയവര്‍ മാന്യരും തടയാന്‍ ചെന്ന പോലീസ് മോശക്കാരനും. എന്നാല്‍ പിന്നെ ഇതൊന്നും തടയെണ്ടെന്നും...... മാവോയിസ്റ്റുകാരെ തപ്പി കാട്ടിലേക്ക് പോകാന്‍ പറഞ്ഞാല്‍പ്പോരെ.... അതൊട്ട് പറയത്തുമില്ല. പോലീസെന്നും സര്‍ക്കാര്‍ ചെണ്ടതന്നെ.

              എല്ലാ അലവന്‍സും വാങ്ങി ഒപ്പും വച്ച് കഴിഞ്ഞാല്‍ നിയമ സഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് ശീലമാക്കുന്നവരോട് അല്ല ഞങ്ങള്‍ പാവം ജയിപ്പിച്ച് വിട്ട ജനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെ നിങ്ങള്‍ക്ക്. അരിയില്ല... ധാന്യങ്ങളില്ല, വിലക്കയറ്റം, വരാന്‍ പോകുന്ന വരള്‍ച്ച,കറന്റ് കട്ട്, ഇതെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സാധരണക്കാര്‍....... ഇതൊന്നും പ്രശ്നങ്ങളല്ലേ?. ഇത്രയും ഗൌരവമേറിയ കാര്യങ്ങള്‍ ഉള്ളപ്പോള്‍ കുര്യന്‍മാര്‍ മാത്രമാണോ പ്രശ്നം. ഭരണപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടവര്‍ ഒപ്പം നിന്ന്  കണ്ണടച്ചാല്‍ ഇരുട്ടിലാവുന്നതോ പാവം കേരളീയര്‍.................



ച.ആ : കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സി.പി.എം. ഭരണകാലത്ത് പി.ജെ കുര്യനും,സൂര്യ നെല്ലി പെണ്‍കുട്ടിയും ഇവിടെത്തന്നെയായിരുന്നു. കിളിരൂര്‍ കേസിലെ വി.ഐ.പി യെ തപ്പിപോയതുകൊണ്ടാണോ ഇതൊക്കെ സഖാക്കന്‍മാര്‍ മറന്നത്?




No comments:

Post a Comment