Tuesday, February 19, 2013

......................സൂര്യനെല്ലിയിലെ രാഷ്ട്രീയം..............

      .മുഹമ്മദ് ഷാമോന്‍                   


                            സൂര്യനെല്ലി പെണ്‍ക്കുട്ടിക്ക് നീതി കൊടുക്കുന്നതിനും പി.ജെ കുര്യനെതിരെ അന്വേഷണം വേണമെന്നു പറഞ്ഞും റോഡിലിറങ്ങിയ വനിതാ എം.എല്‍.എമാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് നീതി വേണമെന്നും തങ്ങളെ അക്രമിച്ച വനിത പോലീസുകാരെ പുറത്താക്കണമെന്നും പറഞ്ഞ് അലമുറകൂട്ടുന്നു.സത്യത്തില്‍ എത്രപെട്ടന്നാണ് പ്രതിഷേധത്തിന്റെ സ്വരവും ലക്ഷ്യവും മാറിയത്.എന്തിനു വേണ്ടിയാണ് പ്രതിഷേധവുമായി ഇറങ്ങിയത് എന്നിട്ട് ഇപ്പോള്‍ എന്തിന് വേണ്ടിയാണ് ശബ്ദിക്കുന്നത്.അപ്പോള്‍ ഒരു കാര്യം ഉറപ്പ് ലക്ഷ്യമല്ല മാര്‍ഗ്ഗമാണ് പ്രധാനം. ഭരണപക്ഷത്തിനെതിരെ ഒരു കരു അതുമാത്രമാണ് ഇതും, അല്ലാതെ പെണ്‍കുട്ടിയുടെ നന്മക്കുവേണ്ടിയൊന്നുമല്ല എന്ന് സാരം. അതോ പ്രതിപക്ഷ -ഭരണപക്ഷ സഹകരണത്തിന്റെ ഭാഗം മാത്രമോ. എന്താണെങ്കിലും ആട് പട്ടിയായെന്ന് സാരം.

                                നിയമസഭാ സമ്മേളനം നടക്കുന്നതിനിടിലാണ്  പി.ജെ. കുര്യന്റെ പങ്കിന്റെ വെളിപ്പെടുത്തലുമായി  ധര്‍മരാജനെന്ന ചങ്ങാതിയുടെ വരവ്, ഒപ്പം പെണ്‍കുട്ടിയും. സമ്മേളനം കല്ലുകടിയായി. പ്രതിപക്ഷം സ്ഥിരം പോകുന്നതുപോലെ ഇറങ്ങിപ്പോയി.  പിന്നീട് കയറിവന്നത് പീരുമേട് എം.എല്‍.എ  ഇ.എസ്. ബിജിമോളെ മര്‍ദ്ദിക്കുകയും താലിമാല പൊട്ടിക്കുകയും, നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ സാരിയില്‍ പിടിച്ച് വലിക്കുകും ചെയ്ത ഉമ്മന്‍ ചാണ്ടി പോലിസിനെതിരെ നടപടിക്ക് വേണ്ടി. അതും ശക്തമായ നടപടിക്ക് വേണ്ടി. ആഭ്യന്തര മന്ത്രി പതിവുപോലെ അന്വേഷിക്കാമെന്ന് പറഞ്ഞു. അതുപോരാ നിയമസഭയുടെ വില്ലിലിരിക്കാന്‍ വി.എസ് പറഞ്ഞു, വനിതാ എം.എല്‍.എമാര്‍ പോയി ഇരിന്നു. കുറച്ചുപേര്‍ സ്പീക്കറുടെ അടുത്തേക്കും പോയി,  ഒടുവില്‍ എല്ലാരും ഇറങ്ങിപ്പോയി. സമയം കൂടുതല്‍ ഉള്ളവര്‍ ചാനല്‍ ഓഫീസുകളിലേക്കും കയറിപ്പോയി.  
                                                             
                      എ.ഡി.ജി.പി അന്വേഷണം..... പോരാ...........ജുഡീഷണല്‍ അന്വേഷണം...... അതും പോരാ..... ഒടുവില്‍ നിര്‍ബന്ധമായി ഒരു പോലീസുകാരനെയെങ്കിലും ശിക്ഷക്കണമെന്ന്. ഒട്ടും ആലോചിക്കേണ്ടി വന്നില്ല ഒന്നല്ല നാല് പേര്‍ക്കെതിരെയെങ്കിലും നടപടിയെടുത്തേക്കാമെന്ന് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ വന്നു. പി.ജെ കുര്യനെതിരല്ലല്ലോ കേരളാ പോലിസിനെതിരല്ലെ ? ഒടുവില്‍ എല്ലാം ശാന്തമായി.നേടിയെടുത്ത വിജയത്തിന്റെ ഭാരവുമായി എല്ലാവരും വീട്ടില്‍ പോയി. എന്ത് വിജയമാണെന്ന് അവര്‍ക്കും അറിയില്ല.  എന്നാല്‍ വെറുതേ  ഭാരം ചുമന്നു.
                   
                   
                        അപ്പോഴും സാധരണക്കാരനെ സംശയത്തിലാഴ്ത്തുന്ന ചില കാര്യങ്ങളുണ്ട്. സത്യത്തില്‍ കുര്യനെ ശിക്ഷിക്കാനാണോ....രക്ഷിക്കാനാണോ.... സമരം നടത്തിയത്. അതിന്റെ ഫലമെന്താണ് അവര്‍ക്ക് കിട്ടിയത്. വനിതകളായ പോലീസുകാരുടെ ജോലി പോകുമ്പോള്‍, അവര്‍ക്ക് ലഭിക്കേണ്ട നീതി ഏത് മഹിളകളാണ് മേടിച്ചുകൊടുക്കുന്നത്. പൊതുജന മധ്യത്തില്‍ നിന്ന് എം.എല്‍.എ. മാരുടെ ശകാരം മേടിച്ചതാണോ... അതോ പോലീസ് വാഹനത്തിനിട്ട് ഇടിക്കുകയും അതിന് മുന്‍പില്‍ കിടക്കുകയും ചെയ്ത ബിജിമോളെ മാറ്റാന്‍ ശ്രമിച്ചതാണോ ഇവര്‍ ചെയ്ത കുറ്റം... യഥാര്‍ഥത്തില്‍ അപ്പോള്‍ ഈ പോലിസുകാരുടെ പണി എന്താ....... ഏത് സമരം തടയാന്‍ ചെന്നാലും ഒടുവില്‍ നടത്തിയവര്‍ മാന്യരും തടയാന്‍ ചെന്ന പോലീസ് മോശക്കാരനും. എന്നാല്‍ പിന്നെ ഇതൊന്നും തടയെണ്ടെന്നും...... മാവോയിസ്റ്റുകാരെ തപ്പി കാട്ടിലേക്ക് പോകാന്‍ പറഞ്ഞാല്‍പ്പോരെ.... അതൊട്ട് പറയത്തുമില്ല. പോലീസെന്നും സര്‍ക്കാര്‍ ചെണ്ടതന്നെ.

              എല്ലാ അലവന്‍സും വാങ്ങി ഒപ്പും വച്ച് കഴിഞ്ഞാല്‍ നിയമ സഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് ശീലമാക്കുന്നവരോട് അല്ല ഞങ്ങള്‍ പാവം ജയിപ്പിച്ച് വിട്ട ജനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെ നിങ്ങള്‍ക്ക്. അരിയില്ല... ധാന്യങ്ങളില്ല, വിലക്കയറ്റം, വരാന്‍ പോകുന്ന വരള്‍ച്ച,കറന്റ് കട്ട്, ഇതെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സാധരണക്കാര്‍....... ഇതൊന്നും പ്രശ്നങ്ങളല്ലേ?. ഇത്രയും ഗൌരവമേറിയ കാര്യങ്ങള്‍ ഉള്ളപ്പോള്‍ കുര്യന്‍മാര്‍ മാത്രമാണോ പ്രശ്നം. ഭരണപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടവര്‍ ഒപ്പം നിന്ന്  കണ്ണടച്ചാല്‍ ഇരുട്ടിലാവുന്നതോ പാവം കേരളീയര്‍.................



ച.ആ : കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സി.പി.എം. ഭരണകാലത്ത് പി.ജെ കുര്യനും,സൂര്യ നെല്ലി പെണ്‍കുട്ടിയും ഇവിടെത്തന്നെയായിരുന്നു. കിളിരൂര്‍ കേസിലെ വി.ഐ.പി യെ തപ്പിപോയതുകൊണ്ടാണോ ഇതൊക്കെ സഖാക്കന്‍മാര്‍ മറന്നത്?




Saturday, February 16, 2013

കോട്ടയവും സൂര്യനെല്ലിയാകുന്നുവോ?

ദില്‍ജിത്ത് സി.ജി


''ആശിച്ചു മോഹിച്ച് സൂര്യനെല്ലിയില്‍ പണിത വീട് നിസാര വിലയ്ക്ക് വിറ്റ് കോട്ടയത്തു വന്നത് എന്തുകൊണ്ടാണെന്നറിയാമോ? ഹൈറേഞ്ചിലേക്ക് ടൂര്‍ വരുന്നവര്‍ക്ക് കൌതുകത്തോടെ കാണാനുള്ള കാഴ്ചയായി മാറുകയാണ് ഞങ്ങളുടെ വീട് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആളുകള്‍ വഴിയില്‍ വണ്ടിനിറുത്തി ആകാംഷയോടെ നോക്കിയിരിക്കുന്ന കാഴ്ച, അതിന്റെ വേദന സങ്കല്‍പിക്കാനാവുമോ നിങ്ങള്‍ക്ക്? സത്യത്തില്‍ ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്?''
(ഫെബ്രുവരി ലക്കം വനിതയിലെ അഭിമുഖത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍)

ഇന്ന് (16/02/13) വി.എസ്സ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ചു. അത് ലൈവ് കൊടുക്കാന്‍ നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ മത്സരിച്ചു, ഓരോ ചാനലിന്റെയും DSNG Van റോഡരികില്‍ വരിവരിയായി നിരത്തിയിട്ടു ലൈവ് കൊടുത്തു. ചാനല്‍പ്പടയുടെ വണ്ടികള്‍ റേഡരികില്‍ കണ്ടപ്പോള്‍ നാട്ടുകാരും യാത്രക്കാരും വണ്ടി നിര്‍ത്തി കാര്യം തിരക്കി, കെ.എസ്.ആര്‍.ടി.സി ബസുകള്‍ വരെ കാര്യമറിയാന്‍ നിര്‍ത്തിയിട്ടു. അറിഞ്ഞവര്‍ ഉറക്കെ പറഞ്ഞുകൊടുത്തു ''സൂര്യനെല്ലി പെണ്ണിന്റെ വീടാണ്, വി.എസ് വരുന്നുണ്ട്''
അവര്‍ പറഞ്ഞു ''അത് ഈ വീടായിരുന്നു അല്ലേ''

പിന്നെ ബസും ലോറിയും ഒക്കെ വേഗം കുറയ്ക്കുമ്പോള്‍ തന്നെ ചിലര്‍ കാര്യം വിളിച്ചുപറഞ്ഞുകൊടുത്തു. അതങ്ങനെ തുടര്‍ന്നു. വീടിനരികില്‍ വന്‍ ജനക്കൂട്ടമായി.

വി.എസ് വരുന്നത് ഇങ്ങനെ റോഡരികില്‍ വണ്ടികള്‍ നിരത്തിയിട്ട് മത്സരിച്ച് ലൈവ് കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ? വി.എസ് പറയാന്‍ പോകുന്നത് എത്രവലിയ കാര്യമാണെങ്കിലും അല്പം താമസിച്ചാണെങ്കിലും പുറത്തുവിട്ടാല്‍ പോരായിരുന്നോ?

മത്സരവും റേറ്റിങ്ങും ഒക്കെ നോക്കുമ്പോള്‍ ഇതൊക്കെ പറയുന്നവന്‍ മണ്ടനാകും. വാര്‍ത്ത കൊടുക്കുന്നതില്‍ ഏതെങ്കിലും ഒരുത്തന്‍ മുന്നിലായാല്‍ അത് ഇവരുടെ കഞ്ഞികുടിയെ ബാധിക്കുന്ന കാര്യവുമാണ്. ചാനലിന്റെ തലപ്പത്തുനിന്നുള്ള നിര്‍ദ്ദേശമല്ലേ, പെണ്‍കുട്ടിയുടെ റോഡരികിലെ വീടിനു മുമ്പില്‍ ചാനലുകളുടെ പേരെഴുതിയ വണ്ടികള്‍ നിരത്തിയിട്ടാല്‍ എന്താകുമെന്ന് തലപ്പത്തുള്ളവര്‍ക്കറിയാമോ?. ജനങ്ങള്‍ക്ക് വാര്‍ത്ത വേണം, അത് ആദ്യം കിട്ടുന്ന ചാനല്‍ നോക്കി അവര്‍ പോകും. അവര്‍ക്കുവേണ്ടതു വേഗത്തില്‍ കൊടുക്കാന്‍ ഇവര്‍ മത്സരിക്കുകയും ചെയ്യും. അവരെയും കുറ്റം പറയാന്‍ പറ്റില്ല.

എന്നിട്ട്  20 മിനിറ്റിനു ശേഷം അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തുവന്ന വി.എസ് കാര്യമായി എന്തെങ്കിലും പറഞ്ഞോ? പിന്നെ എന്തിനായിരുന്നു ഈ ഓട്ടമൊക്കെ? ഏതായാലും അന്ന് അറസ്റ്റു ചെയ്തപ്പോള്‍ വീട് അറിയാതിരുന്ന കുറേ പേര്‍ക്കുകൂടി സൂര്യനെല്ലി പെണ്ണിന്റെ വീടു മനസ്സിലായി. ഇനി അതുവഴി പോകുമ്പോള്‍ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കാമല്ലോ ആ വീട്. ആളുകള്‍ക്ക് വണ്ടി നിര്‍ത്തി റോഡരികില്‍ നിന്ന് കാണുകയും ചെയ്യാം.

 സൂര്യനെല്ലിയിലെ വീടിനെക്കുറിച്ചു പറഞ്ഞ ആ അമ്മയുടെ വാക്കുകള്‍ ഒന്ന് ഓര്‍ക്കുക... ഇവിടെയും അതുതന്നെയാണ് നടക്കുന്നത്..... ആരാണ് ഇതിനൊക്കെ കാരണക്കാര്‍? നമ്മള്‍ ഓരോരുത്തരും തന്നെയാണ്. ഇരകള്‍ എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും .

Wednesday, February 13, 2013

'മരുന്നിനെങ്കിലും അല്പം പ്രണയം'


റിചു മരിയ കൊരട്ടിയില്‍

പ്രണയത്തിനായി ഒരു ദിനം എന്തിന്?
ദിവ്യാനുരാഗം, പരിശുദ്ധപ്രണയം എന്നി പ്രയോഗങ്ങള്‍ അന്യമായികൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ ഇങ്ങനെ ഒരു ദിനത്തിന്റെ പ്രസക്തിയെന്ത്? പ്രോസ്റ്റിറ്റ്യൂഷനുള്ള ലൈസന്‍സാണ് മാര്യേജ് എങ്കില്‍  ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പെണ്ണിനെ റേപ്പ് ചെയ്യാനുള്ള ലൈസന്‍സ് അല്ലേ പ്രണയം എന്ന് പലപ്പോഴും തോന്നിപ്പോകുന്നു. ഒരു നഷ്ട സ്വപ്നത്തില്‍ നിന്നല്ല ഈ ആശയം ഉരിത്തിരിഞ്ഞ് വന്നത്. മുട്ടയില്‍നിന്ന് വിരിയാത്ത കുട്ടികള്‍ പോലും സായിപ്പിന്റെ ഈ ദിനത്തിനായി കാത്തിരിക്കുന്നു. കിസ് ഡേ, ഹഗ്ഗ് ഡേ, വാലന്‍ന്റെസ് ഡേ… ചുമ്പിക്കേണ്ടവര്‍ക്ക് ഒരു ദിനത്തിനായി കാത്തിരിക്കേണ്ട ആവശ്യമുണ്ടോ? ഇത്തരം ദിനങ്ങളെ പരക്കെ ആക്ഷേപിക്കുന്നതും ശരിയല്ല. ഇത്തരം ദിനങ്ങള്‍ ഉള്ളതുകൊണ്ട് കഞ്ഞികുടിച്ചു പോകുന്ന ഒരു വിഭാഗവും നമ്മുടെ ഇടയില്‍ ഉണ്ട്. മൊബൈല്‍ കമ്പിനികള്‍ക്കും ഗിഫ്റ്റ് ഷോപ്പുകള്‍ക്കും ഇത് ചാകര തന്നെ!
പാഞ്ചാലി വസ്ത്രാക്ഷേപം മുതല്‍ ഡല്‍ഹി പെണ്‍ക്കുട്ടി വരെ എത്തി നില്‍ക്കുന്ന പീഡന പരമ്പര നീണ്ടുപോകാതിരിക്കുന്നതിന്് വേണ്ട വെളിപാട് ഏവര്‍ക്കും ലഭിക്കുമെന്ന് പ്രത്യാശിക്കാം.
    പ്രേമവും കാമവും തിരിച്ചറിയപ്പെടാത്ത ഈ സമൂഹത്തില്‍ പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും പ്രണയം പറഞ്ഞവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഇതിനെ ഒന്നും പറ്റി ഒരഭിപ്രായവും ഇല്ലാത്തവര്‍ക്കും പ്രണയത്തെ ഒരു നേരമ്പോക്കായി മാത്രം കാണുന്നവര്‍ക്കും പ്രണയദിനാശംസകള്‍

Monday, February 11, 2013

ഓര്‍മ്മിക്കുമോ.....

                                                             Aswini mAdAvAnA


മധുരമായി പാടുമെന്‍,
വീണതന്‍ തന്തുവില്‍,
ഒരു തേങ്ങലായ്,
്നീയങ്ങൊളിച്ചിരുന്നു..

          സ്വപ്നസാഫല്യ തീരത്ത്  ഞാന്‍         
          കണ്ണുനീര്‍ത്തുള്ളിയായി കാത്തിരുന്നു..
  
മുള്‍പ്പടര്‍പ്പുകളേറ്റെന്‍
ചുടുനിണം നദിയായി 
പരിണമിക്കുമ്പോള്‍
            
          നിന്‍ ശ്വാസം മന്ദമാരുതനായി
          തഴുകിയിരുന്നെങ്കെല്‍....
           

           അറിയാതെ നിറയുന്നോ
           മിഴിതാരുകള്‍
          നഷ്ടജന്മത്തെയോര്‍ത്ത്..


 ഒരുമാത്രയെങ്കിലും  
  ഓര്‍മ്മിക്കുമോ
          നീയെന്നെ
  സ്നേഹിച്ചിരുന്നൊരാളായി മാത്രം....