Monday, March 18, 2013

വയ്യാത്ത പട്ടി കൈയ്യാല കയറുന്നു.

റിച്ചു മരിയാ കൊരട്ടിയില്‍
 തില്‍ പറയുന്ന കാര്യങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം....
        ക്ളോക്കിലെ സൂചി കറങ്ങി കെണ്ടേയിരിക്കുന്നു. കലണ്ടറുകള്‍ മാറി കൊണ്ടിരിക്കുന്നു. നമ്മള്‍ അറിയാതെ നമ്മുടെ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ നാം അറിയുന്നതേയില്ല. നാട്ടു ഭാഷയും നാടന്‍ പ്രയോഗങ്ങളും വംശനാശം നേരിടുന്നതിനെപ്പറ്റി പെട്ടെന്നൊരു ബോധോദയം. ഫേസ്ബുക്കിലും മറ്റും ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ കണ്ടാല്‍ 'ആധുനിക മലയാള ഭാഷയുടെ മാതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ രഞ്ജിനി ഹരിദാസ് പോലും ഞെട്ടും. ആണും പെണ്ണുമല്ലാത്ത ഭാഷാ പ്രയോഗങ്ങള്‍ വാക്കുകളുടെ മാധുര്യം തന്നെ നഷ്ടപ്പെടുത്തുന്നു. ' നിന്നെപ്പോലെ വേള്‍ഡ് നോളജ് ഉള്ള ഒരു ഗേളിന്റെ ലൈഫ് വെറുതെ സ്പോയില്‍ ചെയ്യരുത്.' ഇതു നമ്മുടെ കാര്‍ന്നോന്‍മാര് പറഞ്ഞാല്‍ നിന്നെപ്പോലെ ലോക വിവരമുള്ള പെണ്‍ പിള്ളാര് ജീവിതം വെറുതെ നശിപ്പിക്കരുത്. ഇതിനെയാണ് നമ്മുടെ പിള്ളാരിപ്പോള്‍ ജനറേഷന്‍ ഗ്യാപ്പെന്നു പറയുന്നത്.
        ന്യൂ ജനറേഷന്റെ ഇടയില്‍ ഉപ്പും മുളകും പാകത്തിന് എന്ന പോലെ ബഡി, ഡൂഡ് തുടങ്ങ്ിയവയും ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ്ഡിയര്‍, മിസ് യൂ എന്നിങ്ങനെ മേമ്പൊടിക്ക് വേറെയും. മര്യാദക്ക് മലയാളം പറയാന്‍ അറിയുന്നവര്‍ പോലും സായിപ്പായില്ലെങ്കില്‍ മോശമല്ലെ എന്നു കരുതി ഓരോന്നു പറയുന്നതു കേട്ടാല്‍ വയ്യാത്ത പട്ടി എന്തിനാ കൈയ്യാല കയറുന്നത് എന്നു തോന്നിപ്പോകും. മലയാളവും ഇംഗ്ളീഷും ഇപ്പോള്‍ ഇതാ മംഗ്ളീഷും. 'ഞാന്‍ അവളെ എന്‍ക്വയര്‍ ചെയ്തെന്നു പറഞ്ഞേക്ക്'....., എന്തിനാ ഇത്ര കഷ്ടപ്പെടുന്നെ???? ഞാന്‍ തിരക്കി അല്ലെങ്കില്‍ അന്വേഷിച്ചെന്നു പറഞ്ഞാല്‍ പോരേ.!!!! ഇത് ഒരു മാതിരി എഴുത്തച്ഛനു ഷേക്സ്പിയറിലുണ്ടായ പോലെ. മലയാള ഭാഷ പഠിക്കാതെ ഇനിയുളളകാലത്ത് രക്ഷയില്ല. സുഹൃത്തേ... മറക്കല്ലേ ഇനി മുതല്‍ മലയാളം പഠിച്ചവര്‍ക്കേ നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ജോലിയുള്ളൂ.

'മലയാളമാണെന്റെ ഭാഷ
എന്തു മധുരമാണാ പേരു കേള്‍ക്കാന്‍
എന്നമ്മ ചൊല്ലി ഞാന്‍ കേട്ടു

പിന്നെ നന്നായതു ഞാന്‍ പഠിച്ചു......'

2 comments: