Monday, March 18, 2013

            ഉത്തരേന്ത്യക്കാരുടെ 'ഗള്‍ഫിലേക്ക്'   

രാധിക പുന്നാത്തൂര്‍ 

 

                                                                                                                                                                 'വിദ്യാഭ്യാസത്തിന്റെ മഹിമ കൊണ്ട് ബന്ധങ്ങള്‍ മുറിയുന്നു.
പുസ്തകങ്ങളുടെ ഭാരം കൊണ്ടെന്റെ
തോളുകള്‍ മുറിഞ്ഞു പോകാറായി
അമ്മേ.... ഇത്രയും പഠിക്കാനുണ്ട്,
ഇത്രയും പഠിക്കാനുണ്ട്;
പുസ്തകങ്ങളുടെ ഭാരം കൊണ്ടു കയറിയിരുന്ന
റിക്ഷ പോലും ഒടിഞ്ഞുെപോയി'

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് ജോലി തേടിയെത്തിയ മുഹമ്മദ് അക്രം എന്ന ഇരുപതുകാരന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പാടുന്നതിങ്ങനെയാണ്. മികച്ച വിദ്യാഭ്യാസവും ശാന്തസുന്ദരമായ ജീവിതവുമെല്ലാം ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നതിനിടയില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ പോലെയാകുന്നു.
            ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തമിഴ് നാട്ടുകാരനായ ഏജന്റ് വഴിയാണ് തൊഴിലാളികള്‍ എത്തുന്നത്. ഭൂരിഭാഗം പേരും കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. രാവിലെ 8.30ന് തുടങ്ങുന്ന അധ്വാനം അവസാനിക്കുന്നത് വൈകുന്നേരം 5.30നാണ്. കൂലിയായി കിട്ടുന്ന 500 രൂപയില്‍ 50രൂ താമസച്ചെലവിനും 100രൂ ഏജന്റിന്റെ കമ്മീഷനും കഴിഞ്ഞ് പണിയെടുക്കുന്നവന്റെ കൈയ്യിലെത്തുന്നത് ദിനം 350രൂ എന്നാണ് കണക്കെങ്കിലും അധ്വാനത്തിന്റെ നിലവാരമനുസരിച്ച് വേതനം കൂടിയും കുറഞ്ഞുമിരിക്കും. ഇതില്‍ പലര്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ വേതനം എത്രയെന്നോ കമ്മീഷന്‍ എത്ര പോകുന്നെന്നോ എന്നതിനെക്കുറിച്ചൊന്നും യാതൊരു അറിവുമില്ല. ഇരുപതുപേരോളം ഒരു മുറിയില്‍ താമസിക്കുന്ന ഇവരുടെ കിടപ്പു പാടകവുമെല്ലാം ആ മുറിയില്‍ തന്നെയാണ്.
            പല സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ പല തൊഴിലുകള്‍ക്കായി എത്തിപ്പെടുന്ന ഇവര്‍ വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് പരസ്പരം പരിചയപ്പെടുന്നതും പുതിയ സൌഹൃദങ്ങള്‍ നാമ്പിടുന്നതും.വിശ്രമ ദിവസങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഇവരുടെ സൌഹൃദങ്ങള്‍ ചെന്നെത്തുന്നത് അതുകൊണ്ടു തന്നെ മദ്യശാലകള്‍ക്കു മുന്‍പിലാണ്. നാടും വീടും വിട്ട് കേരളത്തില്‍ വന്ന് ജോലി ചെയ്തുണ്ടാക്കുന്ന പണം ഇവിടെ തന്നെ ചിലവാക്കി കേരള സര്‍ക്കാരിന്റെ വരുമാനം തന്നെയാണ് കൂട്ടുന്നതെന്നത് വിദ്യാഭ്യാസമില്ലാത്ത ഈ പാവങ്ങളറിയാത്ത മറ്റൊരു സത്യം. മദ്യപിക്കാത്തവര്‍ക്ക് പണം ചിലവാകുന്നത് നാട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ കൂടുന്നതു കൊണ്ടും. മതിയായ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടു പോലും ഇവിടുത്തെ കടക്കാര്‍ തങ്ങള്‍ക്ക് സിം കാര്‍ഡ് തരാന്‍ മടിക്കുന്നുവെന്നാണ് പശ്ചിമ ബംഗാളിലെ ഗുലാം മുസ്തഫയുടെ പരാതി. അതുമൂലം പലര്‍ക്കും ജഇഛ ബൂത്തുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
            അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ പേരു വിവരങ്ങള്‍ ശരിയായ രീതിയില്‍ രജിസ്റര്‍ ചെയ്യാന്‍ ഗവണ്‍മെന്റ് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അഘഛ (അശൈമിെേ ഘമയീൌൃ ഛളളശരലൃ). തൊഴിലാളികളെ ജോലിക്കു കൊണ്ടുവരുന്ന ഏജന്റിനെ കൂടാതെ സര്‍ക്കാര്‍ തലത്തില്‍ നിന്ന് അഘഛ യും അടുത്തുള്ള പോലീസ് സ്റ്റേഷനിലും എല്ലാ തൊഴിലാളികളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് കണക്ക്. പക്ഷേ ഇവിടെ വരുന്ന 100 തൊഴിലാളികളില്‍ 10 പേരുടെ വിവരങ്ങള്‍ മാത്രമേ ഔദ്യോദികമായി രേഖപ്പെടുത്തുന്നുള്ളൂ. പലപ്പോഴും പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും ഇടപെടുമ്പോഴുമാണ് ഇവരുടെ ദുരിത പൂര്‍ണമായ ജീവിതത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. സാക്ഷരതയിലും ജീവിതശൈലിയിലും സമ്പന്നരുടെ നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വളരെ പരിതാപകരമായ രീതിയിലാണ് അന്യ സംസ്ഥാന തൊഴിലാളികളോടു പെരുമാറുന്നത്. കേരളത്തിലെ ഭക്ഷണത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ എന്തായാലും വിശക്കുമ്പോള്‍ വയറു നിറയണം എന്നേയുള്ളൂ എന്നാണ് അസംകാരന്‍ അബുള്‍ അലിയുടെ നിലപാട്.
        മഴയും മഞ്ഞും വെയിലുമൊന്നും കാര്യമാക്കാതെ മ്ുംംം പൊടിയും മുതലാളിയുടെ ശകാരവുമേറ്റു പകലന്തിയോളം പണിയെടുക്കുന്ന ഇവരുടെ വിയര്‍പ്പു പതിഞ്ഞ നോട്ടുകളെ പ്രതീക്ഷിച്ച് അങ്ങകലെ ഒരുപാടു പേര്‍ കാത്തിരിപ്പുണ്ട്.
             ക്യാമറക്കു മുന്നില്‍ നിരന്നു നിന്ന് പുഞ്ചിരിക്കുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും അവരുടെ മിഴികളിലും ഒരു നല്ല നാളയെക്കുറിട്ടുള്ള സ്വപ്നങ്ങളുണ്ട്. തങ്ങളെക്കുറിച്ചന്വേഷിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള ഒരാശ്വാസം. പിരിയാന്‍ നേരം തന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്ത് അക്രം വീണ്ടും പാടി....
'മേരി സപ്നോം കി റാണി കബ് ആയേഗി തു
   ആയി രുത് മസ്താനി കബ് ആയേഗി തു.....'                          

2 comments: